fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ഇവന്റുകൾ, വിവാഹങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ പ്രവർത്തനശേഷി വർദ്ധി പ്പിച്ചതായി NCEMA

NCEMA announces increased capacity for events, weddings and restaurants in the UAE

യുഎഇയിലെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തനശേഷി 80 ശതമാനമായി ഉയർത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഇന്ന് ഞായറാഴ്ച്ച പ്രഖ്യാപിച്ചു.

ഏകദേശം 3 മാസത്തിനിടെ യുഎഇയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തിയ ദിവസമായ ഇന്നാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഈ ഇളവുകൾ പ്രഖ്യാപിച്ചത്.

പുതിയ ഇളവുകൾ അനുസരിച്ച് റെസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയിൽ 10 പേരെ വരെ ഇരുത്താം. എന്നാൽ മേശകളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ അവർ  മാസ്ക് ധരിക്കേണ്ടതുണ്ട്.

മതിയായ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്തുകൊണ്ട് വിവാഹ മണ്ഡപങ്ങൾക്കും മറ്റ് പരിപാടികൾക്കും 60 ശതമാനം പ്രവർത്തനശേഷിയിൽ, പരമാവധി 300 പേർക്ക് വരെ പങ്കെടുക്കാം.

പൊതുഗതാഗതത്തിനുള്ള പ്രവർത്തനശേഷിയും 75 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മാളുകൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും സിനിമാശാലകൾ, വിനോദ വേദികൾ, പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ എന്നിവക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

എന്നാൽ ഇവന്റുകളിലും എക്സിബിഷനുകളിലും പങ്കെടുക്കാൻ അർഹതയുള്ളത് കോവിഡ് -19 നെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് 2 ഡോസ് സ്വീകരിച്ചവർക്ക്‌ മാത്രമായിരിക്കും. വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ആളുകൾക്ക് ഇവന്റിൽ പങ്കെടുക്കാൻ 48 മണിക്കൂറിൽ കുറയാതെയുള്ള PCR നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കേണ്ടി വരും.

എന്നിരുന്നാലും ഈ നിയമങ്ങളിൽ ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾക്ക് എപ്പോഴും അവരുടെ ആവശ്യാനുസരണം മേൽനോട്ടം വഹിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും ഉത്തരവാദിത്തമുണ്ടെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്‌തമാക്കി. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകൾ മുമ്പ് ഇവന്റുകൾക്കായി വ്യത്യസ്ത പ്രവർത്തനശേഷിയും നിയമങ്ങളും നിശ്ചയിച്ചിരുന്നു.

 

error: Content is protected !!