fbpx
Info ഇന്ത്യ കേരളം

ഒളിമ്പിക്‌ വെങ്കല മെഡല്‍ നേടിയ പി. ആര്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍

Olympic bronze medalist P. Expatriate entrepreneur announces Rs 1 crore prize for R Sreejesh

ഒളിമ്പിക്‌ വെങ്കല മെഡല്‍ നേടിയ പി. ആര്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍. വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ്‌ പാരിതോഷികം പ്രഖ്യാപിച്ചത്. ഏറെ സന്തോഷം നല്‍കിയ പ്രഖ്യാപനമെന്നും വി പി എസ് ഗ്രൂപ്പിനോട് നന്ദിയെന്നും ശ്രീജേഷ് പ്രതികരിച്ചു. അതിനിടെ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ടോക്യോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ശ്രീജേഷും സംഘവും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് തിരിക്കുക.

1980 മോസ്‌കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ശേഷം ഇന്ത്യ ഹോക്കിയില്‍ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനമാണ് ഇന്ത്യന്‍ പുരുഷ ടീം കാഴ്ചവെച്ചത്.

error: Content is protected !!