fbpx
Info കേരളം വിദ്യാഭ്യാസം

കേരളത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു : അനുമതി ലഭിച്ചാൽ സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി

Online classes in Kerala cause health problems for children: Education Minister ready to open schools if approved

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും അനുമതി ലഭിക്കുന്ന ആദ്യത്തില്‍ തന്നെ സ്‌കൂളുകള്‍ തുറക്കും. ഘട്ടങ്ങളായി തുറക്കാനാണ് തീരുമാനം. എല്ലാ സ്‌കൂളുകളിലും അടുത്ത മാസത്തോടെ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ് സി ആര്‍ ടി പഠനത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ 36 ശതമാനം പേര്‍ക്ക് തലവേദന, 28 ശതമാനം പേര്‍ക്ക് കണ്ണിന് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

error: Content is protected !!