fbpx
UAE News ഇന്ത്യ ദുബായ്

വാക്‌സിൻ എടുക്കാത്തവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാമെന്ന് എയർ വിസ്താര

Air Vistara says those who have not been vaccinated can also come to Dubai from India

വാക്‌സിൻ എടുക്കാത്തവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാനാകുമെന്ന് ഇന്ത്യയുടെ വിമാനക്കമ്പനിയായ എയർ വിസ്താര ഇന്ന് ഓഗസ്റ്റ് 9 ന് ഔദ്യോഗികമായി അറിയിച്ചു

GDRFA യുടെ അപ്പ്രൂവലും 48 മണിക്കൂർ സാധുതയുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള ക്യുആർ കോഡോട് കൂടിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാൻ അനുമതിയുള്ളതെന്നും എയർ വിസ്താര അധികൃതർ അറിയിച്ചു.

എന്നാൽ നിലവിൽ കേരളത്തിൽ നിന്നും എയർ വിസ്താരക്ക് ദുബായിലേക്ക് സർവീസില്ല. എന്നിരുന്നാലും കേരളമൊഴിച്ചുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിലൂടെ ദുബായിലേക്ക് വാക്‌സിൻ എടുക്കാത്തവർക്കും എത്തിച്ചേരാൻ കഴിയുമെന്നുള്ള കാര്യം ഇപ്പോൾ ഏറെ ആശ്വാസകരമായി മാറുകയാണ്.

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവർക്കും യുഎഇയിലേക്ക് വരാമെന്ന അർത്ഥത്തിൽ മറ്റു ചില വിമാനക്കമ്പനികളും സർവീസിന്റെ കാര്യത്തിൽ സൂചന നൽകുന്നുണ്ട്.

error: Content is protected !!