fbpx
Info UAE News ഇന്ത്യ ദുബായ്

ദുബായ് താമസവിസയുള്ളവർക്ക്‌ വാക്സിൻ വിഷയമാക്കാതെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാമെന്ന് എമിറേറ്റ്സും

Emirates also urges Dubai residents to come to Dubai from India without being vaccinated.

വാക്സിൻ വിഷയമാക്കാതെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാമെന്ന് എമിറേറ്റ്സും.

ദുബായിലെ സാധുവായ താമസവിസയുള്ളവർക്ക്‌ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാനാകുമെന്ന് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻസ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)യുടെ അപ്പ്രൂവലും 48 മണിക്കൂർ സാധുതയുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള QR കോഡോട് കൂടിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാൻ അനുമതിയുള്ളതെന്നും എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു.

വാക്സിന്റെ കാര്യം പരാമർശിക്കാതെയാണ്‌ എമിറേറ്റ്‌സ് എയർലൈൻസ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

ഇപ്പോൾ എയർ വിസ്താരയും ഫ്ലൈ ദുബായും എമിറേറ്റ്സുമാണ്‌ നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വാക്സിന്റെ കാര്യം പരാമർശിക്കാതെ വരാമെന്ന കാര്യത്തിൽ സമാനമായ അറിയിപ്പ് നൽകിയിരിക്കുന്നത്.

error: Content is protected !!