fbpx
Info UAE News ഇന്ത്യ ദുബായ്

ദുബായ് താമസവിസയുള്ളവർക്ക്‌ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വന്നിറങ്ങാമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സ്

Air India Express offers Dubai-based flights to Dubai_DUBAIVARTHA

ദുബായിലെ സാധുവായ താമസവിസയുള്ളവർക്ക്‌ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാനാകുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു. എയര്‍ഇന്ത്യാ എക്സ്പ്രസ്സ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വാക്സിന്റെ കാര്യം പരാമർശിക്കാതെയാണ്‌ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

ദുബായ് വിസക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)യുടെ അപ്പ്രൂവൽ എടുത്ത് 48 മണിക്കൂർ സാധുതയുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള QR കോഡോട് കൂടിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാൻ അനുമതിയുള്ളതെന്നും എയർ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതർ അറിയിച്ചു.

error: Content is protected !!