fbpx
Info UAE News അബൂദാബി ടെക്നോളജി

യുഎഇയിൽ 2 G മൊബൈൽ നെറ്റ്‌വർക്ക് 2022 അവസാനത്തോടെ നിർത്തലാക്കുമെന്ന് അതോറിറ്റി

Authority says 2G mobile network in the UAE will be discontinued by the end of 2022_dubaivartha

യുഎഇയിൽ 2 ജി നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ ഉപകരണങ്ങളുടെ വിൽപ്പന 2022 ജൂൺ മുതൽ നിർത്തലാക്കുമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. യുഎഇയിൽ 2 G നെറ്റ്‌വർക്ക് 1994 മുതലുള്ളതാണ്, 2022 ഡിസംബറോടെ 2 ജി നെറ്റ്‌വർക്കുകൾ പൂർണമായും നിലക്കുമെന്നും ടിഡിആർഎ യുടെ ട്വിറ്ററിൽ വ്യക്ത്മാക്കുന്നു.

യുഎഇയിൽ 5 ജി വിന്യസിക്കുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എത്തിസലാത്ത് അതിന്റെ 2 ജി മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും ക്രമേണ നിർത്തലാക്കുകയും അടുത്ത വർഷം അവസാനത്തോടെ മുഴവനായും നിർത്തലാക്കുകയും ചെയ്യും.

error: Content is protected !!