fbpx
Info UAE News അബൂദാബി ഇന്ത്യ

ഇന്ത്യയിൽ നിന്ന് അബുദാബിയിലെത്തുന്നവർക്ക് ഇപ്പോൾ 12 ദിവസം ക്വാറന്റൈൻ

For those arriving in Abu Dhabi from India, the quarantine is now 12 days_DUBAIVARTHA

ഇന്ത്യയിൽ നിന്ന്  അബുദാബി വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക്‌ ഇപ്പോൾ 12 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. നേരത്തെ 10 ദിവസത്തെ ക്വാറന്റൈൻ കാലയളവ് മാത്രമായിരുന്നു അറിയിച്ചിരുന്നത്. യാത്രക്കാർക്ക് ഇന്സ്ടിറ്റിയൂഷണൽ അല്ലെങ്കിൽ ഹോം ക്വാറന്റൈൻ സ്വീകരിക്കാവുന്നതാണ്.

അബുദാബി വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർ ക്വാറന്റൈൻ കാലയളവിൽ ട്രാക്കിംഗ് ഉപകരണം ധരിക്കണമെന്നും നിർദ്ദേശമുണ്ട് . വന്നിറങ്ങുമ്പോള് വിമാനത്താവളത്തിൽ എടുക്കുന്ന PCR ടെസ്റ്റ് കൂടാതെ ആറാം ദിവസവും പതിനൊന്നാം ദിവസവും മറ്റൊരു PCR ടെസ്റ്റുകളും ഇവർ നടത്തണം.

എത്തിഹാദ് എയർവേസിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ അറിയിപ്പ്

 

error: Content is protected !!