fbpx
UAE News

വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട : സാധുവായ യു എ ഇ വിസയുള്ള ഇന്ത്യക്കാർക്ക് ദുബായിലേക്ക് വരാമെന്ന് എമിറേറ്റ്സ്

No vaccine certificate: Emirates urges Indians with valid UAE visas to come to Dubai_dubaivartha

ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് വരാൻ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയിൽ നിന്നും കോവിഷീൽഡ് കുത്തിവയ്പ് എടുത്ത യു എ ഇയിലെ താമസവിസക്കാർക്ക് ദുബായിലേക്ക് മടങ്ങാൻ കഴിയുമോ എന്ന് ചോദ്യത്തിനുള്ള മറുപടിയായാണ് ട്വിറ്ററിലൂടെ എമിറേറ്റ്സ് എയർലൈൻസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സാധുവായ യുഎഇ റസിഡൻസ് വിസയുള്ള എല്ലാ യാത്രക്കാർക്കും ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടെന്ന് എമിറേറ്റ്സ് വെബ്‌സൈറ്റിൽ വ്യക്‌തമാക്കുന്നുണ്ട്.

 

ദുബായ് വിസക്കാരാണെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)യുടെ അപ്പ്രൂവൽ എടുത്ത് 48 മണിക്കൂർ സാധുതയുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള QR കോഡോട് കൂടിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാൻ അനുമതിയുള്ളത്.

യാത്രക്കാർക്ക് ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരു കോവിഡ് -19 പിസിആർ ടെസ്റ്റ് കൂടി എടുക്കേണ്ടി വരും. 24 മണിക്കൂറിനകം അതിന്റെ ഫലം എത്തുന്നത് വരെ യാത്രക്കാർ സ്വയം നിരീക്ഷണത്തിൽ പോകണം.

സാധുവായ യു എ ഇ വിസയുള്ള ഇന്ത്യക്കാർക്ക് ദുബായിലേക്ക് വരാമെന്ന് എമിറേറ്റ്സ് അറിയിക്കുന്നുണ്ടെങ്കിലും മറ്റ് എമിറേറ്റുകളിൽ വിസയുള്ള ഇന്ത്യക്കാർക്ക് ദുബായിൽ വന്നിറങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നില നിൽക്കുന്നുണ്ട്.

ദുബായിലേക്ക് വരുന്നവർക്ക് GDRFA യുടെ അപ്പ്രൂവലും മറ്റ് എമിറേറ്റുകളിൽ വിസയുള്ളവർക്ക്‌ ICA യുടെ അപ്പ്രൂവലും ആവശ്യമാണ് . ഇക്കാര്യത്തിൽ നാട്ടിൽ നിന്ന് മറ്റ് എമിറേറ്റുകളിലെ സാധുവായ വിസയുള്ളവർ എമിറേറ്റ്സിൽ ദുബായിലേക്ക് ടിക്കറ്റ്‌ എടുക്കുന്നതിന് മുൻപായി ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ട് വേണ്ട ആവശ്യമായ വിശദീകരണം തേടണം.

error: Content is protected !!