fbpx
Info UAE News അബൂദാബി ദുബായ്

ദുബായ് വിസക്കാർക്ക് അബുദാബിയിൽ വന്നിറങ്ങാമെന്ന് എത്തിഹാദ് എയർവേയ്‌സ്

Etihad Airways says Dubai visa holders can land in Abu Dhabi_DUBAIVARTHA

ഇന്ത്യയിൽ നിന്നും വരുന്ന ദുബായ് റെസിഡൻസി വിസക്കാർക്ക് ഇപ്പോൾ അബുദാബിയിൽ വന്നിറങ്ങാമെന്ന് എത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച എയർ ഇന്ത്യ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ ഇന്ത്യയിൽ നിന്നും വരുന്ന ദുബായ് വിസക്കാർ ദുബായിൽ മാത്രമേ ഇറങ്ങാവൂ എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എത്തിഹാദ് എയർവേയ്‌സ് ഈ പുതിയ അറിയിപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ അബുദാബിയിലേക്ക് വരുന്നവർ യു എ ഇയിൽ നിന്നും 2 ഡോസ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണം. GDRFA അപ്പ്രൂവലും ICA അപ്പ്രൂവലും എടുത്ത് 48 മണിക്കൂർ സാധുതയുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള ക്യുആർ കോഡോട് കൂടിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് ഇപ്പോഴും അബുദാബിയിലേക്ക് വരാൻ അനുമതിയുള്ളത്.

കൂടാതെ അബുദാബി വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ ഒരു പിസിആർ പരിശോധനയ്ക്ക് വിധേയമാകുകയും വേണം.  12 ദിവസം വീട്ടിൽ ക്വാറന്റൈനിലും കഴിയണം. (യാത്രക്കാർക്ക് ഇന്സ്ടിറ്റിയൂഷണൽ അല്ലെങ്കിൽ ഹോം ക്വാറന്റൈൻ സ്വീകരിക്കാവുന്നതാണ്.) ക്വാറന്റൈൻ കാലയളവിൽ റിസ്റ്റ്ബാൻഡ് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. വന്നിറങ്ങുമ്പോൾ വിമാനത്താവളത്തിൽ എടുക്കുന്ന PCR ടെസ്റ്റ് കൂടാതെ ആറാം ദിവസവും പതിനൊന്നാം ദിവസവും മറ്റൊരു PCR ടെസ്റ്റുകളും ഇവർ നടത്തണം.

 

error: Content is protected !!