fbpx
UAE News

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഷാർജയിൽ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പ്രവാസി സംഘടനയായ പ്രവാഹം യു എ ഇ (നോർത്തേൺ എമിറേറ്റ്സിന്റെ) നേതൃത്വത്തിൽ യു എ ഇ ആരോഗ്യ , പ്രതിരോധ മന്ത്രാലയം സംയുക്തമായി നാളെ [ ഓഗസ്റ്റ് 12 ]മെഗാ ബ്ലഡ് ഡോണേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. യു.എ.ഇ സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കാളുകൾ പാലിച്ചു കൊണ്ട് ഷാർജയിൽ മുവൈല, ലുലു ഹൈപ്പർ മാർക്കറ്റിൽ നാളെ വൈകിട്ട് അഞ്ചു മുതൽ രാത്രി പത്തുമണിവരെയാണ് പരിപാടി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ. ഡോ. ഇ പി ജോൺസൺ ,കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രവാഹം നോർത്തേൺ എമിറേറ്റ്സ് സെക്രട്ടറി അഭിലാഷ് നളിനാക്ഷൻ ,പ്രവാഹം യു എ ഇ കോർഡിനേറ്റർ റാഷിദ് വെന്നിയൂർ , ട്രഷറർ പനയം രാം കുമാർ ,പ്രവാഹം വർക്കിങ് പ്രസിഡന്റ് ഗീവർഗീസ് സൈമൺ ,പ്രവാഹം നോർത്തേൺ എമിറേറ്റ്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ നീണ്ടകര എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്
അഭിലാഷ്. നളിനാക്ഷൻ 056 4417942 ,
റഷീദ് വെന്നിയൂർ 0525320745
പനയം രാംകുമാർ 055 3386948
സെബാസ്റ്റ്യൻ നീണ്ടകര 0559337346
സിയാദ് വടക്കുംതല 056 9695634
എ പി പ്രവീൺ തൃശ്ശൂർ 0567347916
ഗീവർഗീസ് സൈമൺ 0504588007

error: Content is protected !!