fbpx
Info ഇന്ത്യ

ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിൽ : മരിച്ചവരുടെ എണ്ണം 11 ആയി

Landslide kills 11 in Himachal Pradesh

ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേർ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 10 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്.

ഷിംലയിലേക്ക് പോവുകയായിരുന്ന ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!