fbpx
Info കേരളം

ശ്രീജേഷ് എന്നാണോ പേര് എങ്കിൽ സൗജന്യ പെട്രോൾ : പുതിയ ഓഫറുമായി തിരുവനന്തപുരത്തെ പെട്രോൾ പമ്പുടമ.

Free petrol if the name is Sreejesh: Petrol pump owner in Thiruvananthapuram with a new offer.

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ കേരളത്തിന്റെ അഭിമാനമായി ശ്രീജേഷ് മാറിയതിന്റെ സന്തോഷത്തിൽ പുതിയ ഓഫർ പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ പെട്രോൾ പമ്പുടമ.

തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്‌ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഹോക്കി ടീമിലെ മലയാളി താരത്തിന് ആദരവ് കൂടിയായാണ് ഈ ഓഫര്‍. ആഗസ്റ്റ് മാസം 31 വരെയാണ് ഓഫറിന്റെ കാലാവധി.

പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. വന്നവർ ശ്രീജേഷാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ പെട്രോള്‍ അടിക്കാന്‍ എത്തുമ്പോള്‍ കാണിക്കണമെന്നും ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമ വ്യക്തമാക്കി . പരസ്യം സത്യമാണോയെന്ന് അറിയാന്‍ നിരവധി പേരാണ് വിളിക്കുന്നതെന്നും പമ്പുടമ പറഞ്ഞു .

error: Content is protected !!