fbpx
Info അന്തർദേശീയം

ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ രണ്ടായി പിളർന്ന് കടലിൽ മുങ്ങി : എണ്ണ കടലിൽ പരന്നു

A cargo ship split in two off the coast of Japan and sank at sea: oil spilled into the sea

ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ രണ്ടായി പിളർന്ന് കടലിൽ മുങ്ങി. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.

കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയതായും റിപ്പോർട്ടുണ്ട്. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി.

ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം നടന്നത്.

error: Content is protected !!