fbpx
Info അന്തർദേശീയം

യാത്ര നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസയുടെ വാലിഡിറ്റി നീട്ടുമെന്ന് സൗദി അറേബ്യ

Saudi Arabia will extend the validity of visas for visitors from countries where travel is banned

യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസയുടെ വാലിഡിറ്റി സെപ്റ്റംബർ 30 വരെ നീട്ടുമെന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒരു ഫീസും ഈടാക്കാതെ തന്നെ വിസയുടെ വാലിഡിറ്റി നീട്ടുമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ പറഞ്ഞു. വിസയുടെ എക്സ്റ്റൻഷൻ ഈ ലിങ്കിലൂടെ ചെയ്യാം: https://enjazit.com.sa/enjaz/extendexpiredvisa

കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ച കാലയളവിൽ കാലഹരണപ്പെട്ട വിസിറ്റ് വിസകൾ ഇതിന്റെ ഗുണഭോക്താക്കളായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കോവിഡിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിലും അതിന്റെ സാമ്പത്തിക, പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും സൗദി സർക്കാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

error: Content is protected !!