fbpx
Info UAE News ദുബായ്

ദുബായില്‍ കോവിഡ് നിയന്ത്രണങ്ങളിലുള്ള ഇളവുകൾ പ്രാബല്യത്തിൽ : വാക്സിനേഷന്‍ മാനദണ്ഡമാക്കാതെ നിശ്ചിത പരിപാടികള്‍ക്ക് അനുമതി

Exemptions from Covid restrictions in effect in Dubai: Permission for certain events without vaccination criteria_DUBAIVARTHA

ദുബായിലെ റെസ്റ്റോറന്റുകൾ, കഫേകൾ, വിവാഹ, ഇവന്റ് ഹാളുകൾ എന്നിവയുടെ പ്രവർത്തന ശേഷിയുമായി ബന്ധപ്പെട്ടുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകിയതായി ടൂറിസം, വാണിജ്യ വിപണന വകുപ്പ് അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ബന്ധപ്പെട്ടുള്ള സർക്കുലറിൽ മുൻകരുതൽ നടപടികളും നടപടിക്രമങ്ങളും പൂർണ്ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും (DTCM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതനുസരിച്ച് ദുബായിലെ എല്ലാ ഹോട്ടൽ സ്ഥാപനങ്ങൾക്കും 100% വരെ ശേഷിയിൽ പ്രവർത്തിക്കാം.

റെസ്റ്റോറന്റുകൾക്കും കഫേകൾക്കും മേശകൾ തമ്മിലുള്ള സാമൂഹിക അകലം രണ്ടിൽ നിന്ന് 1.5 മീറ്ററായി കുറച്ചുകൊണ്ട് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും. ഭക്ഷണശാലകൾക്ക് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാൻ കഴിയും.

വിനോദ വേദികൾ : സിനിമാശാലകൾ, വിനോദ സൗകര്യങ്ങൾ, പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ എന്നിവയിലെ പ്രവർത്തന ശേഷി 80 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

ബിസിനസ് ഇവന്റുകൾ : എല്ലാ ബിസിനസ് ഇവന്റുകൾക്കും 100 % ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും.

വിനോദവും കായിക പരിപാടികളും : ഇവന്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിധിയില്ലാതെ പ്രവർത്തന ശേഷി 60 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

കമ്മ്യൂണിറ്റി ഇവന്റുകൾ : കോവിഡ് വാക്സിൻ എടുക്കുന്നത് നിർബന്ധമില്ലാതെതന്നെ ഇൻഡോർ ഇവന്റുകൾക്ക് 2,500 അതിഥികൾക്ക് പങ്കെടുക്കാം ,  ഔട്ട്ഡോർ ഇവന്റുകളിൽ 5,000 പേർക്ക് വരെ പങ്കെടുക്കാം.

സ്വതന്ത്ര ചലനത്തോടുകൂടിയ വിനോദ പരിപാടികൾ, കൺസേർട്സ് എന്നിവയിൽ കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിയിട്ടുണ്ട്. ഇതിൽ പരമാവധി 5,000 പേർക്ക് പങ്കെടുക്കാം. ഇതിൽ യുഎഇയിൽ നിന്നുള്ള കലാകാരന്മാർക്ക് കോവിഡ് വാക്സിൻ നൽകണം. വാക്സിൻ എടുക്കാതെ പരിപാടിയിൽ പങ്കെടുക്കുന്നവർ ഇവന്റിന്റെ 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കണം.

ഇൻസ്റ്റിറ്റിയൂഷണൽ പരിപാടികളും അവാർഡ് ചടങ്ങുകളും : കോവിഡ് വാക്സിൻ നിർബന്ധമില്ലാതെ പങ്കെടുക്കുന്നവരുടെ എണ്ണം 1,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക പ്രവർത്തനങ്ങൾ/പാർട്ടികൾ : പ്രവർത്തനശേഷി 60 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കോവിഡ് വാക്സിൻ നിർബന്ധമില്ലാതെ ഇത്തരം പരിപാടികളിൽ പരമാവധി 300 പേർക്ക് പങ്കെടുക്കാം. സാമൂഹിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്കായിരിക്കും എല്ലാ മുൻകരുതൽ നടപടികളും പാലിക്കുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ.ഏതെങ്കിലും രോഗ ലക്ഷണങ്ങളുള്ളവർ എന്നിങ്ങനെയുള്ളവരെ എല്ലാ സൗകര്യങ്ങളിലേക്കും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ഇന്നലെ ആഗസ്റ്റ് 12 വ്യാഴാഴ്ച മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.

error: Content is protected !!