fbpx
ഇന്ത്യ

മൈസൂരു ദസറ ആഘോഷത്തിന് ആനകള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

മൈസൂരു ദസറ ആഘോഷത്തിന് ആനകള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഇത്തവണയും ലളിതമായി ചടങ്ങുകള്‍ മാത്രം നടത്തും. പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല . ദസറ ആഘോഷത്തില്‍ പങ്കെടുക്കുന്ന ആന പാപ്പാന്‍മാര്‍, കാവടിയാട്ടക്കാര്‍, ദസറ സംഘാടകര്‍, ഉദ്യോഗസ്ഥര്‍, അതിഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. ഇതിന് പുറമെയാണ് ദസറ ജംബോ സവാരിക്കും മറ്റു ചടങ്ങുകള്‍ക്കും പങ്കെടുക്കുന്ന ആനകള്‍ക്കും കോവിഡ് പരിശോധന നടത്തുന്നത്.

error: Content is protected !!