fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് : പുതിയതായി 25,166 കോവിഡ് കേസുകൾ

Decrease in daily Kovid cases in India: 25,166 new Covid cases

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,166 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിത്. 437 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഇതുവരെ 3,22,50,679 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യയിൽ 3,69,846 സജീവ കേസുകൾ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 437 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള കോവിഡ് മരണനിരക്ക് 4,32,079 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,830 പേർക്ക് രോഗമുക്‌തിയും ലഭിച്ചു. ഇതുവരെ 3,14,48,754 പേർക്കാണ് ഇന്ത്യയിൽ രോഗമുക്‌തി ലഭിച്ചിട്ടുള്ളത്.

error: Content is protected !!