fbpx
Info UAE News അന്തർദേശീയം അബൂദാബി

കോവിഡ് 19 : അബുദാബിയുടെ ഗ്രീന്‍ ലിസ്റ്റിൽ നിന്ന് അർമേനിയ, യുഎസ്എ ഉൾപ്പെടെയുള്ള 6 രാജ്യങ്ങളെ നീക്കം ചെയ്തു.

covid 19: Six countries, including Armenia and the USA, have been removed from Abu Dhabi's green list.

അർമേനിയ, ഓസ്ട്രിയ, ഇസ്രായേൽ, ഇറ്റലി, മാലിദ്വീപ്, യുഎസ്എ എന്നിവയെ ഓഗസ്റ്റ് 18 നാളെ മുതൽ ഗ്രീൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.

ആറ് രാജ്യങ്ങൾ നീക്കം ചെയ്തതിന് ശേഷം, അൽബേനിയ, ഓസ്ട്രേലിയ, ബഹ്റൈൻ, ബെൽജിയം, ബ്രൂണൈ, ബൾഗേറിയ, കാനഡ, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, ഹോങ്കോംഗ്, ഹംഗറി, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, ന്യൂസിലാന്റ്, പോളണ്ട്, റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്, റൊമാനിയ, സൗദി അറേബ്യ, സെർബിയ, സീഷെൽസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, ഉക്രെയ്ൻ എന്നിങ്ങനെ 28 രാജ്യങ്ങളായിരിക്കും അബുദാബിയുടെ ഗ്രീൻ ലിസ്റ്റിൽ ഉണ്ടാകുക.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്ത് വരുന്ന യാത്രക്കാരെ അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തുകയും ചെയ്യണമെന്ന് സാംസ്കാരിക, ടൂറിസം വകുപ്പ് അബുദാബി (ഡിസിടി അബുദാബി) അറിയിച്ചു

എന്നാൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വാക്സിനെടുക്കാതെ വരുന്ന യാത്രക്കാർ അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും എത്തിച്ചേർന്നതിന്റെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും മറ്റൊരു പിസിആർ പരിശോധന കൂടി നടത്തുകയും വേണം.

എന്നാൽ പ്രത്യേക പരിഗണന പ്രകാരം ബഹ്റൈൻ, ഗ്രീസ്, സെർബിയ, സീഷെൽസ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് -19 പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ അബുദാബിയിലെത്തുമ്പോൾ ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും.

error: Content is protected !!