fbpx
Info UAE News ഇന്ത്യ ദുബായ്

ഇന്ത്യ- ദുബായ് വിമാനയാത്രക്കാർക്കുള്ള റാപ്പിഡ് പിസിആർ പരിശോധനയുടെ സമയം പരിഷ്ക്കരിച്ചു.

Rapid PCR screening time for India-Dubai passengers has been revised_dubaivartha

ഇന്ത്യയിൽ നിന്നും ദുബായിലേക്ക് വിമാനയാത്രനടത്തുന്നതിന് മുമ്പായി പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് എടുക്കേണ്ട റാപ്പിഡ് പിസിആർ പരിശോധനയുടെ സമയം അധികൃതർ പരിഷ്ക്കരിച്ചു.

ഇതുവരെ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മുമ്പ് 4 മണിക്കൂറിനുള്ളിൽ നടത്തിയ റാപ്പിഡ് പിസിആർ നെഗറ്റീവ് പരിശോധന ഫലമായിരുന്നു കാണിക്കേണ്ടിയിരുന്നത്, എന്നാൽ ഇനി മുതൽ യാത്രക്കാർക്ക് പുറപ്പെടുന്നതിന് 6 മണിക്കൂർ മുമ്പ് അവരുടെ റാപ്പിഡ് പിസിആർ പരിശോധന നടത്താം. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ട്രാവൽ ഏജന്റുമാർക്ക് അയച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.

ഇന്ത്യ കൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഈ നിയമം ബാധകമാകും.

 

error: Content is protected !!