fbpx
Info UAE News അന്തർദേശീയം അബൂദാബി ഇന്ത്യ

യുഎസ്, യുകെ വിസ കൈവശമുള്ള ഇന്ത്യക്കാർക്ക് ICA അനുമതിയില്ലാതെ അബുദാബിയിൽ വന്നിറങ്ങാമെന്ന് എത്തിഹാദ് എയർവേയ്സ്

Etihad Airways allows Indians holding US and UK visas to enter Abu Dhabi without ICA permission

യുഎസ്, യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ നിന്നും അബുദാബിയിൽ വന്നിറങ്ങാമെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു. ഇവർക്ക് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യുടെ അനുമതി ആവശ്യമില്ലെന്നും വാക്സിനേഷൻ എടുക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്നും എത്തിഹാദ് എയർവേയ്സ് വെബ്സൈറ്റിൽ വ്യക്ത്മാക്കുന്നു.

പക്ഷേ ഇങ്ങനെ വന്നിറങ്ങുന്നവർ അബുദാബി പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് അവരുടെ കോവിഡ് ടെസ്റ്റിംഗ് സ്റ്റാറ്റസ് കാണിക്കേണ്ടതുണ്ടെന്നും എയർലൈൻ അറിയിക്കുന്നു.

error: Content is protected !!