fbpx
Info UAE News അബൂദാബി ആരോഗ്യം

അബുദാബി സേഹ കേന്ദ്രങ്ങളിൽ കുട്ടികൾക്കും പ്രായമായവർക്കും വാക്സിൻ എടുക്കാൻ ബുക്കിംഗ് ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ്

Abu Dhabi Health Department says bookings are not required for children and the elderly to be vaccinated at Seha Centers_dubaivartha

അബുദാബിയിൽ എല്ലാ SEHA വാക്സിനേഷൻ കേന്ദ്രങ്ങളിലും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും വാക്സിനും ബൂസ്റ്റർ ഡോസുകളും മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ എടുക്കാമെന്ന് അബുദാബി ആരോഗ്യ വകുപ്പ് (DoH) അറിയിച്ചു.

3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം കോവിഡ് വാക്സിനും , 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഫൈസർ-ബയോഎൻടെക് കോവിഡ് വാക്സിനും രണ്ടാമത്തെ ഡോസ് ലഭിച്ച വ്യക്തികൾക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ, മുതിർന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള കോവിഡ് വാക്സിനുകൾ എന്നിവ ഇപ്പോൾ അബുദാബിയിലുടനീളമുള്ള എല്ലാ സേഹ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്ക്-ഇൻ സൗകര്യം വഴി ലഭ്യമാണ്.

error: Content is protected !!