fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ റീറ്റെയ്ൽ

കേരളത്തിൽ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി യുഎഇയിലെ ഓണം കെങ്കേമമാക്കാൻ ലുലു 

Lulu to make Onam better_dubaivartha

അബുദാബി: കേരളത്തിൽ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവം. സദ്യവട്ടങ്ങൾക്കായുള്ള പച്ചക്കറികളും പഴങ്ങളുമുൾപ്പെടെയുള്ളവയും തൂശനില തൊട്ട് രണ്ടുകൂട്ടം പായസമടങ്ങുന്ന റെഡിമെയ്ഡ് ഓണസദ്യയുമെല്ലാം ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പാട്ടുപാവാടയുമെല്ലാം ഓണത്തിന്റെ ഓർമ്മകൾ പകരുന്നവയാണ്.

ശനിയാഴ്‌ച വരെ നടക്കുന്ന ഓണച്ചന്തയിൽ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 20 പച്ചക്കറി വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണസദ്യ ഓൺലൈനായും ബുക്കുചെയ്യാൻ അവസരമുണ്ട്. ബാച്ചിലർ മുറികളിൽ ഭക്ഷണം പാകം ചെയ്ത് ശീലമില്ലാത്തവർക്കുപോലും എളുപ്പത്തിൽ ഉണ്ടാക്കാനാവും വിധം പ്രത്യേകം തയ്യാർ ചെയ്ത ഓണക്കിറ്റ് ലുലുവിൽ ലഭ്യമാണ്. ആളുകളുടെ എണ്ണത്തിനനുസരിച്ച് സജ്ജമാക്കിയ കിറ്റിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പാകം ചെയ്‌താൽ ആർക്കും എളുപ്പത്തിൽ ഓണസദ്യ തയാറാക്കാൻ കഴിയുമെന്ന് ലുലു പ്രതിനിധികൾ അറിയിച്ചു. വ്യത്യസ്തയിനം പായസങ്ങളുടെ വിപണിയും ഇതോടൊന്നിച്ചുണ്ട്. ലുലുവിന്റെ 57000 ജീവനക്കാരും ഹൃദയം നിറഞ്ഞ ഓണം ആശംസിക്കുന്നതായി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി പറഞ്ഞു.

error: Content is protected !!