fbpx
Info അബൂദാബി ഇന്ത്യ കേരളം ദുബായ് ഷാർജ

ഇന്ത്യ – യുഎഇ ഇൻഡിഗോ വിമാനസർവീസുകൾ നാളെ മുതൽ വീണ്ടും…

India-UAE IndiGo flights resume from tomorrow_dubaivartha

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാനസർവീസുകൾ നാളെ ഓഗസ്റ്റ് 20 മുതൽ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ ട്രാവൽ ഏജന്റുമാരെ അറിയിച്ചു.

റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് വിധേയമാകാത്ത യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ട് പോയതിന് ഇൻഡിഗോയുടെ യുഎഇയിലേക്കുള്ള വിമാനസർവീസുകൾ ഒരാഴ്ച്ചത്തേക്ക് (ഓഗസ്റ്റ് 17 ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 24 ചൊവ്വാഴ്ച വരെ) നിരോധനം ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെ വന്ന അറിയിപ്പ്. എന്നാൽ നാളെ ഓഗസ്റ്റ് 20 മുതൽ തന്നെ യുഎഇയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം.

error: Content is protected !!