fbpx
Info UAE News അന്തർദേശീയം ദുബായ്

പഴം കൊണ്ട് വന്ന പെട്ടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം : ദുബായ് വിമാനത്താവളത്തിൽ ആഫ്രിക്കൻ സ്വദേശി പിടിയിലായി

Attempt to smuggle drugs hidden in fruit box: African national arrested at Dubai airport

പഴം കൊണ്ട് വന്ന പെട്ടിയിൽ ഒളിപ്പിച്ച് 4.5 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശി ദുബായ് വിമാനത്താവളത്തിൽ പിടിയിലായി

മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ 20 കാരനായ ആഫ്രിക്കക്കാരനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2020 ഏപ്രിൽ മാസത്തിലാണ് സംഭവം നടന്നത്.

പോലീസ് രേഖ അനുസരിച്ച്, സന്ദർശക വിസയിൽ ദുബായിൽ എത്തിയ പ്രതിയുടെ ലഗേജിൽ സംശയം ഉണ്ടായതോടെയാണ് പഴം കൊണ്ട് വന്ന പെട്ടിയിൽ മയക്കുമരുന്ന് ‘ഖട്ട്’ ആണെന്ന് സംശയിക്കുന്ന പച്ച ഇലകൾ കണ്ടെത്തിയത്. കേസ് നിലനിൽക്കുന്നതുവരെ പ്രതിയെ തടവിൽ തുടരാൻ കോടതി ഉത്തരവിട്ടു.

 

error: Content is protected !!