fbpx
ഇന്ത്യ കായികം

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു: കാർത്തിക് അകത്ത് പന്ത് പുറത്ത്

മുംബൈ: ഏകദിന ക്രിക്കറ്റ‌് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ വിരാട് കോലി നയിക്കും. രോഹിത് ശര്‍മയാണ്‌ വൈസ് ക്യാപ്റ്റന്‍. ദിനേശ് കാർത്തിക് ടീമിൽ ഇടം കണ്ടെത്തിയപ്പോൾ, പന്തും അമ്പാട്ടി റായിഡുവിനും ഇത്തവണ അവസരമില്ല.

ക്യാപ‌്റ്റൻ: വിരാട‌് കോഹ‌്‌ലി, ഉപനായകൻ: രോഹിത‌് ശർമ, മഹേന്ദ്ര സിങ‌് ധോണി, കേദാർ ജാദ‌വ‌്, ശിഖർ ധവാൻ, , ഹാർദിക‌് പാണ്ഡ്യ, കുൽദീപ‌് യാദവ‌്, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, യുശ‌്‌വേന്ദ്ര ചഹാൽ, ജസ‌്പ്രീത‌് ബുമ്ര, ഭുവനേശ്വർകുമാർ, മുഹമ്മദ‌് ഷമിഎന്നിവരാണ് ടീമില്‍. മെയ‌് 30ന‌് ഇംഗ്ലണ്ടിലാണ‌് ലോകകപ്പ‌് മത്സരങ്ങൾ ആരംഭിക്കുന്നത‌്. ജൂണ്‍ അഞ്ചിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ആദ്യ മത്സരം കളിക്കും.

error: Content is protected !!