fbpx
Info ആരോഗ്യം ഇന്ത്യ

കൊവിഡ് 19 : ഇന്ത്യയിൽ കുട്ടികളുടെ ചികിത്സയ്ക്ക് സൗകര്യം കൂട്ടണമെന്ന മുന്നറിയിപ്പുമായി വിദഗ്ധ സമിതി

Kovid 19: Expert committee warns to increase pediatric treatment facilities in India

ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയിൽ കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗമുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി മുന്നറിയിപ്പ് നൽകി. കുട്ടികളെയടക്കം രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെൻ്റിനു കീഴിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടേതാണ് നിര്‍ദേശം.

കുട്ടികളുടെ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, വെൻ്റിലേറ്റര്‍ സൗകര്യങ്ങള്‍, ആംബുലൻസുകള്‍ തുടങ്ങിയവ തയ്യാറാക്കേണ്ടതുണ്ടെന്നും വൻതോതിൽ കുട്ടികള്‍ക്ക് കൊവിഡ് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. മറ്റു രോഗങ്ങളുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അതിവേഗം വാക്സിൻ നല്‍കിത്തുടങ്ങണമെന്നും ഒക്ടോബര്‍ അവസാനത്തോടെ മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്നുമാണ് മുന്നറിയിപ്പ്. മറ്റു ഏജൻസികള്‍ നൽകിയ ഏജൻസികളെ ശരിവെക്കുന്നതാണ് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ് എന്നിരിക്കിലും കണക്കുകളിൽ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

error: Content is protected !!