fbpx
UAE News അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ – ഓഗസ്റ്റ് 23

UAE COVID 19 UPDATES_AUGUST23

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,060 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 1,659 പേർക്ക് രോഗമുക്തിയും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,060 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 710,438 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,659 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 692,585 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,024 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 15,829 സജീവ കോവിഡ് കേസുകളാണുള്ളത്.

290,691 അധിക പരിശോധനകളിലൂടെയാണ് ഈ 1,060 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!