fbpx
Info UAE News അബൂദാബി ദുബായ്

ദുബായ് കെയറിലേക്ക് സംഭാവനയായി ലുലുവിന്റെ ഉപഭോക്താക്കൾ നൽകിയത് 2,23,005 ദിർഹം

Lulu's customers donated 2,23,005 dirhams to Dubai Care

വിശുദ്ധ റമദാൻ മാസത്തിൽ ലുലു ഗ്രുപ്പിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ദുബായ് കെയറിലേക്ക് സംഭാവനയായി നൽകിയത് 2,23,005 ദർഹം. ലുലു സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾ നൽകിയ സംഭാവനകൾ ശേഖരിച്ചാണ് ഇത്രയും വലിയ തുക ലുലു ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദുബായ് കെയർ ഫണ്ടിലേക്ക് നൽകിയത്. സമാഹരിച്ച തുക ലുലു ഗ്രുപ്പ് ഡയറക്ടർ സലിം എംഎ ദുബായ് കെയർ സിഇഒ അബ്‌ദുള്ള അൽ ഷെഹിക്ക് കൈമാറി.

ലോകത്തിലെ 60ൽ അധികം വരുന്ന വികസ്വര രാജ്യങ്ങളിലെ 2 കോടിയിലധികം ജനങ്ങൾക്ക് ആണ് ദുബായ് കെയർ വഴി ഇതുവരെ ആശ്വാസം പകർന്നത്. ലോകത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർക്ക് സഹായം ലഭ്യമാക്കുകയെന്ന ലുലു ഗ്രുപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

error: Content is protected !!