fbpx
അന്തർദേശീയം ചുറ്റുവട്ടം ടെക്നോളജി

ചിറകു വിടർത്തി ലോകത്തിലെ ഏറ്റവും വലിയ വിമാനം

പരീക്ഷണ പറക്കൽ വിജയകരമാക്കി ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനം. സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് രൂപം നൽകിയ ‘റോക്’ ചിറകളവിന്റെ കണക്കിലാണു ലോകത്തിലെ ഏറ്റവും വലിയ വിമാനമാകുന്നത്: 117 മീറ്റർ– അതായത് ഒരു ഫുട്ബോൾ മൈതാനത്തേക്കാൾ വലുതും എയർബസ് എ 380 വിമാനത്തിന്റെ ചിറകളവിന്റെ രണ്ടിരട്ടിയോളവും. നൂതനവും ചെലവു കുറഞ്ഞതുമായ ഉപഗ്രഹ, പേടക വിക്ഷേപണത്തിനു പറ്റിയ വിമാനമായാണു റോക്കിനെ കമ്പനി രൂപകല്പന ചെയ്തിരിക്കുന്നത്.

പ്രാദേശിക സമയം രാവിലെ ഏഴോടെ പറന്നു പൊങ്ങി, മണിക്കൂറിൽ 304 കിലോമീറ്റർ വേഗം നേടി, 17000 അടി ഉയരത്തിൽ പറന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പടുകൂറ്റൻ വിമാനം ചരിത്രം കുറിച്ചത്. രണ്ടര മണിക്കൂർ പറന്ന ശേഷം മൊഹാവി എയർ ആൻഡ് സ്പേസ് പോർട്ടിൽ സുരക്ഷിതമായി നിലം തൊട്ടു. പരീക്ഷണ പറക്കൽ വിജയമായതോടെ ഈ കൂറ്റൻ വിമാനം അടുത്തവർഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു കമ്പനി അധികൃതരുടെ പ്രഖ്യാപനം.

error: Content is protected !!