fbpx
Info UAE News അന്തർദേശീയം ഒമാൻ

വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാൻ അനുമതിയായി

Vaccinated Indians allowed to enter Oman

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാർക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കും.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിലൂടെ വ്യക്‌തമാക്കി. സെപ്തംബര്‍ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

ഒമാനില്‍ പ്രവേശിക്കുന്നതിനായി എല്ലാ യാത്രക്കാരും ഒരു ക്യുആർ കോഡുള്ള കോവിഡ് -19 വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വാക്സിന്റെ അവസാന ഡോസ് എടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവർക്കായിരിക്കും ഒമാനിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടാകുക. നെഗറ്റീവ് കോവിഡ് -19 പിസിആർ പരിശോധനാ ഫലം കൈവശമുള്ള യാത്രക്കാരെ ഒമാനിൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും.

error: Content is protected !!