fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 25,467 കോവിഡ് കേസുകളും 354 മരണങ്ങളും

india covid 19 cases updates- august 24

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 25,467 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,486 പേർ രോഗമുക്തി നേടി.354 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 25,467 പുതിയ കേസുകളിൽ 13,383 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്

ഇന്ത്യയിൽ 3,24,74,773 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 3,17,20,112 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,35,110 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,19,551 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 58,89,97,805 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!