fbpx
Info UAE News അജ്‌മാൻ

അജ്മാനില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് സൗജന്യമായി വാഹന ഇന്ധനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

In Ajman, a scheme was launched to provide free vehicle fuel to low-income people

അജ്മാനിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി വാഹന ഇന്ധനം എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ആവശ്യക്കാര്‍ക്ക് താമസ സ്ഥലങ്ങളില്‍ ഇന്ധനവും വാഹന സേവനങ്ങളും എത്തിച്ചു കൊടുക്കുന്ന കമ്പനിയായ കാഫുവും അല്‍ ഇഹ്സാന്‍ ചാരിറ്റി അസോസിയേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് ഇന്ധന ട്രക്കുകളില്‍ അജ്മാനിലെ 100 വീടുകളിലാണ് അല്‍ ഇഹ്സാന്‍ വളണ്ടിയര്‍മാര്‍ ഈ രീതിയില്‍ സൗജന്യമായി ഇന്ധനം എത്തിച്ചത്. കാഫുവിന്റെ കമ്മ്യൂണിറ്റി സേവന പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. അത്യാവശ്യക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാന്‍ അല്‍ ഇഹ്സാന്‍ ചാരിറ്റിയുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കാഫു സിഇഒ റാഷിദ് അബ്ദുല്ല അഹ്മദ് അല്‍ഗുറൈര്‍ പറഞ്ഞു. സമൂഹത്തിന്റെ ജീവിതം എളുപ്പമാക്കുന്നതിനും അവരില്‍ സഹകരണ മനോഭാവം വളര്‍ത്തുന്നതിനും ഈ പദ്ധതി ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

error: Content is protected !!