fbpx
Info അന്തർദേശീയം

മാസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്റിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു : 41 പുതിയ കോവിഡ് കേസുകൾ കൂടി

Months later covid cases increase again in New Zealand: 41 new covid cases

ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ന്യൂസിലാന്റിൽ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്
3 ദിവസത്തേക്ക് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലാന്റ് നീങ്ങിയത്.
എന്നാൽ ഇന്ന് ചൊവ്വാഴ്ച ന്യൂസിലാന്റിൽ 41 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പുതിയ കേസുകളിൽ 38 എണ്ണം ഓക്ക്ലാൻഡിലും മൂന്നെണ്ണം തലസ്ഥാനമായ വെല്ലിംഗ്ടണിലുമാണ്. ഇതോടെ ന്യൂസിലാന്റിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 148 ആയതായി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് ചീഫ് ആഷ്ലി ബ്ലൂംഫീൽഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആര്‍ഡേന്‍ അറിയിച്ചു.

 

error: Content is protected !!