fbpx
UAE News അബൂദാബി ആരോഗ്യം ദുബായ്

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക് : യുഎഇയില്‍ ഇന്ന് പ്രതിദിന കോവിഡ് കേസുകൾ ആയിരത്തില്‍ താഴെ

UAE'S Daily Covid cases dip below 1,000 for first time in 8 months_DUBAIVARTHA

യുഎഇയില്‍ ഇന്ന് പ്രതിദിന കോവിഡ് നിരക്ക് ആയിരത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 990 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,675  പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 990 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 711,428 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,675 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 694,260 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,026 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 15,142 സജീവ കോവിഡ് കേസുകളാണുള്ളത്.

325,118 അധിക പരിശോധനകളിലൂടെയാണ് ഈ 990 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!