fbpx
Info UAE News അബൂദാബി വിദ്യാഭ്യാസം

സ്കൂൾ ബസിന്റെ സ്റ്റോപ്പ്‌ സൈൻ അവഗണിച്ചാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി അബുദാബി പോലീസ്

Ignoring school bus stop sign fine 1000 fine: Abu Dhabi Police_dubaivartha

സ്കൂൾ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ‘സ്റ്റോപ്പ്’ അടയാളം ഉയർത്തുമ്പോൾ നിർത്താൻ കഴിയാത്ത വാഹനമോടിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തുകയും പത്ത് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ അടിക്കുകയും ചെയ്യുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ഇതുകൂടാതെ, പൂർണമായും നിർത്തി സ്കൂൾ ബസുകളുമായി കുറഞ്ഞത് അഞ്ച് മീറ്റർ ദൂരം വിടാതെ വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും പിഴ ചുമത്തും.

ഇത്തരത്തിൽ സ്‌കൂൾ ബസുകൾക്കായി നിർത്തി കൊടുക്കാത്ത വാഹനങ്ങളെ പിടികൂടുന്നതിനായി എല്ലാ സ്‌കൂൾ ബസുകളിലും വീഡിയോ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇത്തരം നിർത്താനുള്ള ബോർഡ് വെച്ചിട്ടുള്ള സ്‌കൂൾ ബസുകൾ റോഡിൽ കാണുമ്പോൾ ജാഗ്രതയോടെ വാഹനം നിർത്തികൊടുക്കാനും, അതിലൂടെ അപകടങ്ങൾ ഒഴിവാക്കാനും ഉള്ള നിർദേശം അബുദാബി പോലീസ് ട്വിറ്ററിലൂടെയാണ് നൽകിയത്.

error: Content is protected !!