fbpx
ഷാർജ

ഖോർഫക്കാൻ മുഖം മിനുക്കുന്നു; അണിയറയിൽ വൻ വികസന പദ്ധതികൾ

ഷാർജ: ഷാർജ-ഖോർഫക്കാൻ പുതിയ പാത തുറന്നതിനു പിന്നാലെ ഖോർഫക്കാനിൽ സമഗ്ര വികസന പദ്ധതികൾക്ക് തുടക്കമാകുന്നു. സ്പോർട്സ് സിറ്റി, ക്ലോക് ടവർ, സർവകലാശാല, കൾചറൽ പാലസ്, അൽ മൊസല്ല മേഖലയിലെ അൽ മൻസിൽ ജില്ലയിൽ തുരങ്കപാത, നേവൽ അക്കാദമി എന്നിവയാണ് എന്നിവയാണ് പ്രധാന പദ്ധതികൾ. രാജ്യാന്തര മത്സരങ്ങളടക്കം നടത്താൻ സംവിധാനമുള്ള സ്പോർട്സ് സിറ്റി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നടത്താൻ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഷാർജ-ഖോർഫക്കാൻ തുരങ്കപാത ഉദ്ഘാടനം ചെയ്യാനെത്തിയ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

error: Content is protected !!