fbpx
അന്തർദേശീയം ഇന്ത്യ

മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയാണ് ഈ ഹര്‍ജി പരിഗണിക്കുന്നതിന് കാരണമായത്.

തുല്യതാ അവകാശം ഈ വിഷയത്തിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മക്കയില്‍ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി. കേന്ദ്ര സര്‍ക്കാര്‍, വക്കഫ് ബോര്‍ഡുകള്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

error: Content is protected !!