fbpx
Info UAE News അബൂദാബി

ആശ്വാസമായി തുടർച്ചയായി മൂന്നാം ദിവസവും യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തില്‍ താഴെ

august 26_ UAE announces 991 new COVID-19 cases, 1,576 recoveries, 3 deaths in last 24 hours_dubaivartha

യുഎഇയില്‍ തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന കോവിഡ് നിരക്ക് ആയിരത്തില്‍ താഴെ  രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 991 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,576 പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 991 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 713,402 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,576  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 697,419 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,031 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 13,952 സജീവ കോവിഡ് കേസുകളാണുള്ളത്.

306,873 അധിക പരിശോധനകളിലൂടെയാണ് ഈ 991 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!