തിരുത്ത് : എല്ലാ e വിസക്കാർക്കും ഷാർജയിൽ വന്നിറങ്ങാമെന്ന വ്യവസ്ഥ പിൻവലിക്കപ്പെട്ടു.

നാളെ മുതൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്‌ റസിഡന്റ്, ടൂറിസ്റ്റ്, തൊഴിൽ ഇ-വിസകളുമായി ഷാർജയിലേക്ക് വന്നിറങ്ങാമെന്ന തരത്തിൽ നേരത്തെ വന്ന അറിയിപ്പ് പിൻവലിക്കപ്പെട്ടതായി ഇൻഡസ്ട്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു