fbpx
Info അന്തർദേശീയം

കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്‌ഫോടനം : കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ടതായി റിപ്പോർട്ട്

Twin blasts outside Kabul airport: 13 killed, including children

താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്‌ഫോടനം. കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി താലിബാന്‍ ഗാര്‍ഡുകള്‍ക്ക് പരുക്കേറ്റതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിന്റെ അബ്ബെ ഗേറ്റിനോട് ചേർന്നുള്ള ബാരൺ ഹോട്ടലിന് സമീപമുണ്ടായ സ്ഫോടനത്തിൽ 52 പേർക്ക് പരുക്കേറ്റതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. പ്രദേശത്ത് രണ്ട് സ്ഫോടനങ്ങൾ നടന്നതായി വക്താവ് സ്ഥിരീകരിച്ചുവെന്ന് അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

രണ്ടു സ്‌ഫോടനങ്ങളെങ്കിലും നടന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു.

error: Content is protected !!