fbpx
UAE News ദുബായ്

ഷോർട് ഫിലിംസ്‌ മേഖലയിലെ മികവ് ആദരിക്കപ്പെടുന്നു.

ദുബായിലെ സാംസ്‌കാരിക സംഘടനയായ മെഹ്ഫിൽ ഗ്രൂപ്പ് ദുബായ്‌ ഇന്റർനാഷണൽ ഷോർട് ഫിലിം അവാർഡ് നൈറ്റ്‌ സംഘടിപ്പിക്കുന്നു. ആഗസ്ത് 27 ( വെള്ളി ) വൈകിട്ട് 5:30 മുതൽ ദുബായ് ഷേക്ക്‌ സായിദ് റോഡിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് പ്രോഗ്രാം നടക്കും.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള പരിപാടി ആയതിനാൽ ക്ഷണിതാക്കൾക്ക് മാത്രമേ പ്രവേശനം ഉണ്ടകുകയുളളൂ . ഇന്ത്യ അടക്കം വിവിധ പല രാജ്യങ്ങളിൽ നിന്നും നിരവധി ചിത്രങ്ങൾ അവാർഡിനായി മാറ്റുരച്ചു. വിജയിച്ച ഷോർട് ഫിലിംസ് നേടുന്ന മെഹ്ഫിലിന്റെ ഈ പ്രോത്സാഹനം ഭാവിയിൽ അവർക്ക് കൂടുതൽ പ്രൊഡക്ഷനിലേക്ക് പോകാൻ പ്രേരണ ആകുമെന്ന് ഗ്രൂപ്പിന്റെ ബോർഡ് ഓഫ് ഡയറക്ടർസ് അംഗങ്ങൾ പറഞ്ഞു

error: Content is protected !!