fbpx
Info കേരളം

കേരളത്തിൽ രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് കണ്ടെത്താൻ സെറോ സർവേ

Zero survey to find out the rate of immunization in Kerala

കേരളത്തിൽ രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് കണ്ടെത്താനുള്ള സെറോ സർവേ നടത്താൻ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് രോഗബാധ, വാക്‌സിൻ എന്നിവയിലൂടെ രോഗപ്രതിരോധ ശേഷി കൈവരിച്ചവരെ കണ്ടെത്താനാണ് സർവേ നടത്തുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

ആദ്യമായി ആണ് കേരളം സ്വന്തമായി സീറോ സർവേ നടത്താൻ ഒരുങ്ങുന്നത്. വിവിധ പ്രദേശങ്ങൾ വേർതിരിച്ചായിരിക്കും പഠനങ്ങൾ നടത്തുന്നത്. തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ പഠനം നടത്തും. അതുകൂടാതെ ആളുകളുടെ പ്രായം അനുസരിച്ച് വേർതിരിച്ചതും പഠനങ്ങൾ നടത്തും.

18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിങ്ങനെ തരാം തിരിച്ചായിരിക്കും പഠനം നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗബാധ വർധിക്കുന്ന സഹവചര്യത്തിൽ സർവ്വേയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.

error: Content is protected !!