fbpx
Info UAE News അന്തർദേശീയം ഇന്ത്യ

വാക്സിനെടുത്ത എല്ലാ ടൂറിസ്റ്റ് /വിസിറ്റ് വിസക്കാർക്കും യു എ ഇയിലേക്ക് വരാൻ അനുമതിയായി

All tourist / visit visa holders who have been vaccinated are allowed to enter the UAE_dubaivartha

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ ടൂറിസ്റ്റ് /വിസിറ്റ് വിസക്കാർക്കും നാളെ 2021 ഓഗസ്റ്റ് 30 തിങ്കളാഴ്ച മുതൽ യുഎഇ സന്ദർശന വിസയ്ക്ക് അപേക്ഷിക്കാനാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) എന്നിവ സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.

യുഎഇയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് /വിസിറ്റ് വിസക്കാർക്കും ഈ നിയമം ബാധകമാകും. വരുന്ന ടൂറിസ്റ്റ് /വിസിറ്റ് വിസക്കാരും പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് റാപ്പിഡ് പി. സി. ആർ ടെസ്റ്റ് എടുക്കേണ്ടതുണ്ട്‌.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ പട്ടികയിൽ ആസ്ട്രാസെനെക്ക, കോവിഷീൽഡ്, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ,സ്പുട്നിക് , ഫൈസർ-ബയോഎൻടെക്, സിനോഫാം, സിനോവാക് വാക്സിനുകൾ എന്നിവയാണുള്ളത്.

വാക്സിൻ എടുക്കാത്ത അല്ലെങ്കിൽ ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിലുള്ളവർ ഉൾപ്പെടെയുള്ള ആളുകൾക്കുള്ള പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും നിലവിൽ പ്രാബല്യത്തിലുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ ടൂറിസ്റ്റ് /വിസിറ്റ് വിസക്കാർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ICA വെബ്സൈറ്റിലോ അൽഹോസ്ൻ ആപ്പിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത QR കോഡോട് കൂടിയ നെഗറ്റീവ് പി. സി. ആർ പരിശോധനാഫലത്തിന്റെ കാര്യം പ്രത്യേകമായി അറിയിച്ചിട്ടില്ലെങ്കിലും നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന എല്ലാ കോവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ യാത്രാ മാർഗ്ഗ നിർദ്ദേശങ്ങൾക്കും ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നതിനാൽ ഈ നെഗറ്റീവ് പി. സി. ആർ പരിശോധനാഫലവും വേണ്ടി വന്നേക്കും എന്ന സൂചനയാണ് നൽകുന്നത്.

error: Content is protected !!