fbpx
Info UAE News അബൂദാബി ദുബായ്

പ്രതിദിനരോഗികളുടെ എണ്ണം കുറയുന്നു : യുഎഇയില്‍ പുതിയതായി 987 കോവിഡ് രോഗികൾ

UAE announces 987 new COVID-19 cases, 1,554 recoveries, 2 deaths in last 24 hours_august 29_dubaivartha

യുഎഇയില്‍ ആശ്വാസമായി തുടർച്ചയായി  പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 987 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,554 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 987 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 716,381 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,554 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 702,102 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,038 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 12,241 സജീവ കോവിഡ് കേസുകളാണുള്ളത്.

348,771 അധിക പരിശോധനകളിലൂടെയാണ് ഈ 987 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!