fbpx
Info അന്തർദേശീയം

കാബൂളിൽ വിമാനത്താവളത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്

Another bomb blast near Kabul airport

കാബൂളിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിന് സമീപത്ത് നിന്ന് വൻ ശബ്ദം കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോക്കറ്റ് ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിമാനത്താവളത്തിൽ 36 മണിക്കൂറിനുള്ളിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഒരു വീടിന് മുകളിലാണ് റോക്കറ്റ് പതിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആക്രമണത്തിൽ ഒരു കുട്ടി മരിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കാബൂൾ വിമാനത്താവളത്തിന് സമീപമാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ യുഎസ് സൈനികർ ഉൾപ്പെടെ നിരവധിപ്പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാബൂളിൽ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്‍റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ.

error: Content is protected !!