fbpx
Info UAE News അബൂദാബി

അബുദാബിയിൽ സിനോഫാം വാക്സിൻ എടുത്ത് 6 മാസം കഴിഞ്ഞവർ സെപ്റ്റംബർ 20 നകം നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആരോഗ്യവകുപ്പ്

Abu Dhabi Health Ministry urges people who took the synoform vaccine six months ago to take the booster dose by September 20.

സിനോഫാം സെക്കന്റ് ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞ അബുദാബി നിവാസികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കുന്നതിനായും സെപ്റ്റംബർ 20 നകം ഒരു ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുത്തിരിക്കണമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഈ ബൂസ്റ്റർ ഡോസ് എടുക്കാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ് നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 20 നകമാണ് ബൂസ്റ്റർ ഡോസ് എടുത്തിരിക്കേണ്ടത്. സെപ്റ്റംബർ 20 മുതൽ, ബൂസ്റ്റർ ഷോട്ട് എടുക്കാത്തവർക്ക് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആവശ്യമുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. ഏതെങ്കിലും സേഹ വാക്സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാവുന്നതാണ്.

മൂന്നാമത്തെ ബൂസ്റ്റർ ഡോസിന് ശേഷം അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താൻ കുറഞ്ഞത് 30 ദിവസത്തിലൊരിക്കൽ ഒരു പിസിആർ പരിശോധന നടത്തണം. ഫൈസർ-ബയോഎൻടെക് വാക്സിൻ അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത വാക്സിനുകൾ എടുത്ത അബുദാബി നിവാസികൾക്ക് ഈ സമയത്ത് മൂന്നാമത്തെ ഡോസ് ആവശ്യമില്ല.

error: Content is protected !!