fbpx
Info UAE News അന്തർദേശീയം ഇന്ത്യ ദുബായ്

എല്ലാ എമിറേറ്റിലെ വിസക്കാർക്കും ഇപ്പോൾ മുതൽ ദുബായ് എയർ പോർട്ടിൽ വന്നിറങ്ങാം

Visitors to all emirates can now land at Dubai Airport_DUBAIVARTHA

യു എ ഇയിലെ ഏത് എമിറേറ്റിലെ വിസക്കാർക്കും ദുബായ് എയർ പോർട്ടിൽ വന്നിറങ്ങാമെന്നുള്ള യാത്ര പ്രോട്ടോകോൾ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി

എംപ്ലോയ്മെൻറ് വിസ, ഷോർട്ട് സ്റ്റേ / ലോങ്ങ് സ്റ്റേ വിസകൾ , വിസിറ്റ് വിസ, പുതിയതടക്കമുള്ള റസിഡന്റ് വിസകൾ എന്നിങ്ങനെയുള്ള ഏത് എമിറേറ്റിൽ നിന്നുള്ള വിസക്കാർക്കും ദുബായ് എയർ പോർട്ടിൽ വന്നിറങ്ങാനാകും. ദുബായ് ഒഴികെയുള്ള മറ്റുള്ള എമിറേറ്റിലെ വിസക്കാർ ICA അപ്പ്രൂവൽ എടുത്തിട്ടായിരിക്കണം ദുബായ് എയർ പോർട്ടിൽ വന്നിറങ്ങേണ്ടത്. ദുബായ് വിസക്കാർ GDRFA അപ്പ്രൂവലും എടുത്തിരിക്കണം. വാക്‌സിൻ സംബന്ധിച്ചുള്ള ഒരറിയിപ്പും ഈ അറിയിപ്പിൽ അറിയിച്ചിട്ടില്ല.

48 മണിക്കൂർ സാധുതയുള്ള ഉള്ള QR കോഡോട്‌ കൂടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കുകയും വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് PCR ടെസ്റ്റിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് യു എ ഇയിലേക്ക് പുറപ്പെടാൻ അർഹതയുണ്ടാകുക.

എന്നാൽ യു എ ഇയിലേക്ക് വരുന്ന വിസിറ്റ് വിസ / ടൂറിസ്റ്റ് വിസക്കാർ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം

 

 

error: Content is protected !!