fbpx
Info UAE News അബൂദാബി

യുഎഇയില്‍ കോവിഡ് കേസുകൾ കുറയുന്നു : നിലവിൽ 11,732 ആക്റ്റീവ് രോഗികൾ – AUGUST 30

In the UAE, there are less than a thousand covid cases per day in a row_august 30

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 993 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 993 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 717,374 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,501 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 703,603 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,039 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 11,732 സജീവ കോവിഡ് കേസുകളാണുള്ളത്.

321,470 അധിക പരിശോധനകളിലൂടെയാണ് 993 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!