fbpx
Info UAE News അബൂദാബി

അബുദാബിയിൽ സ്കൂളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് പിസിആർ ടെസ്റ്റുകൾ സൗജന്യമായിരിക്കും.

covid PCR tests will be free for students returning to school in the UAE.

അബുദാബിയിൽ സ്കൂളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ എല്ലാ സർക്കാർ, സ്വകാര്യ സ്ക്രീനിംഗ് സെന്ററുകളിലും കോവിഡ് -19 പിസിആർ ടെസ്റ്റുകൾ സൗജന്യമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജി 42 ഹെൽത്ത് കെയർ സെന്ററുകളിലും സേഹ ഡ്രൈവ്-ത്രൂ സ്ക്രീനിംഗ് സെന്ററുകളിലും ഉമിനീർ പരിശോധനയും ലഭ്യമാണ്.

അബുദാബിയിൽ സ്കൂളിലേക്ക് മടങ്ങുന്ന സ്വകാര്യ, ചാർട്ടർ സ്കൂൾ വിദ്യാർത്ഥികൾക്ക് 14 ദിവസത്തിനുള്ളിൽ നടത്തിയ നാസൽ പിസിആർ അല്ലെങ്കിൽ ഉമിനീർ പരിശോധനയുടെ നെഗറ്റീവ് ഫലം നൽകണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

നിശ്ചയദാർഡ്യക്കാരായ വിദ്യാർത്ഥികൾക്കടക്കം വിദ്യാർത്ഥികളുടെ പ്രായമോ വാക്സിനേഷൻ നിലയോ പരിഗണിക്കാതെ ഈ നിയമം ബാധകമാണ്. സൗജന്യ പിസിആർ ടെസ്റ്റുകൾ ലഭിക്കാൻ എമിറേറ്റ്സ് ഐഡി ഹാജരാക്കുകയും സ്കൂളിലേക്ക് മടങ്ങുന്നതിനുള്ള ആവശ്യമാണെന്ന് സ്ക്രീനിംഗ് സെന്ററുകളിലുള്ള മെഡിക്കൽ സ്റ്റാഫിനോട് വ്യക്തമാക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!